ADVERTISEMENT

കൊച്ചി ∙ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ ഡിജിറ്റൽ സമ്പദ്‌വ്യവസ്‌ഥയിലേക്കുള്ള മാറ്റം അനിവാര്യമാണെന്നു വികസന സാമ്പത്തികശാസ്‌ത്രത്തിന്റെ വക്‌താവ് പ്രഫ. സച്ചിൻ ചതുർവേദി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കറൻസി, ഡിജിറ്റൽ സർവകലാശാല, ഇ – പാസ്‌പോർട്ട് തുടങ്ങിയ സംരംഭങ്ങളെ ആ നിലയ്‌ക്കാണു വിലയിരുത്തേണ്ടതെന്നും മലയാള മനോരമയുടെ 23–ാം വാർഷിക ബജറ്റ് പ്രഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ക്രിപ്‌റ്റോ കറൻസി പോലുള്ളവയുടെ നിയന്ത്രണം സംബന്ധിച്ച് കൂടുതൽ വ്യക്‌തത ആവശ്യമാണെന്നു ഡൽഹി ആസ്‌ഥാനമായുള്ള ‘റിസർച് ആൻഡ് ഇൻഫർമേഷൻ സിസ്‌റ്റം ഫോർ ഡവലപ്പിങ് കൺട്രീസി’ന്റെ ഡയറക്‌ടർ ജനറലായ ചതുർവേദി വിലയിരുത്തി. എന്തൊക്കെയാണ് ഡിജിറ്റൽ ആസ്‌തികൾ എന്ന നിർവചനം ആവശ്യമാണെന്നും പറഞ്ഞു. 

ന്യൂഡൽഹി റസിഡന്റ് എഡിറ്റർ സച്ചിദാനന്ദമൂർത്തി മലയാള മനോരമയുടെ ഉപഹാരം ചതുർവേദിക്കു സമ്മാനിച്ചു. മലയാള മനോരമ ഫിനാൻസ് വൈസ് പ്രസിഡന്റ് സിജി ജോസഫ് സ്വാഗതവും ‘ദ് വീക്ക്’ സീനിയർ ന്യൂസ് എഡിറ്റർ സ്‌റ്റാൻലി തോമസ് നന്ദിയും പറഞ്ഞു. 

Content Highlights: Prof. Sachin Chaturvedi, Manorama Budget Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com