ADVERTISEMENT

ചങ്ങനാശേരി ∙ സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിലിന്റെ മെത്രാഭിഷേക സുവർണ ജൂബിലി ഇന്ന്. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാർ പൗവത്തിലിനെ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വച്ച് പോൾ ആറാമൻ മാർപാപ്പയാണ് മെത്രാനായി അഭിഷേകം ചെയ്തത്. 1985 മുതൽ 2007 വരെ ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്നു.

ഇന്നു രാവിലെ 6.30ന് അരമന ചാപ്പലിൽ മാർ പൗവത്തിൽ കുർബാന അർപ്പിക്കും. വൈകിട്ട് അനുമോദന സമ്മേളനം. ക്ഷണിക്കപ്പെട്ട അതിഥികളെ പങ്കെടുപ്പിച്ച് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തും. മെത്രാനായി സ്ഥാനമേറ്റപ്പോൾ മാർ പൗവത്തിൽ തുടക്കമിട്ട ‘ജീവകാരുണ്യ നിധി’ പദ്ധതിയുടെയും സുവർണജൂബിലി വർഷമാണിത്. ജീവകാരുണ്യനിധി ‘കളർ എ ഹോം’ എന്ന പ്രോജക്ടിൽ ഈ വർഷം 50 നിർധന കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകും.
മാർ പൗവത്തിലിന്റെ നവതിയോടനുബന്ധിച്ച് ആരംഭിച്ച 90 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിയും പുരോഗമിക്കുന്നുണ്ട്. മാർ പൗവത്തിലിന്റെ സമ്പൂർണ കൃതികളുടെ സമാഹാരം 7 വാല്യങ്ങളിലായി മേയിൽ പുറത്തിറക്കും.

Content Highlight: Joseph Powathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com