ADVERTISEMENT

തിരുവനന്തപുരം ∙ അടുത്ത വർഷം മുതൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചെലവു വ്യക്തമാക്കുന്ന ‘പരിസ്ഥിതി ബജറ്റ്’ പൊതുബജറ്റിനൊപ്പം അവതരിപ്പിക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 2050 ൽ സംസ്ഥാനത്തെ കാർബൺ പുറന്തള്ളൽ നിരക്ക് പൂജ്യമാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വീടുകൾ താഴ്ന്നുപോകുന്ന കൊല്ലം മൺട്രോത്തുരുത്തിൽ മാതൃകാ വീട് നിർമാണ പദ്ധതിക്കു 2 കോടിയും കുട്ടനാട് മേഖലയിലെ പ്രത്യേക വീട് നിർമാണത്തിന്റെ പൈലറ്റ് പദ്ധതിക്കു 2 കോടിയും അനുവദിച്ചു.

മറ്റു പരിസ്ഥിതി സൗഹൃദ പ്രഖ്യാപനങ്ങൾ:

∙ വീടുകളിൽ സോളർ പാനലുകൾ സ്ഥാപിക്കാൻ പലിശ ഇളവ്. 500 കോടി രൂപയുടെ വായ്പയ്ക്ക് പലിശ ഇളവ് നൽകാൻ 15 കോടി രൂപ വകയിരുത്തി. 

∙ ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ശുചിത്വസാഗരം പദ്ധതി–10 കോടി 

∙ ഡാമുകൾ ഉൾപ്പെടെ ജലാശയങ്ങളിൽ അടിഞ്ഞു കൂടിയിട്ടുള്ള മണലും അഴുക്കും നീക്കം ചെയ്യാൻ യന്ത്രോപകരണങ്ങൾ വാങ്ങും–10 കോടി 

∙ അഷ്ടമുടി, വേമ്പനാട് കായലുകൾ ശുചീകരണം– 20 കോടി, വാമനപുരം നദി ശുചീകരണം–2 കോടി, ശാസ്താംകോട്ട കായൽ സംരക്ഷണം– ഒരുകോടി 

∙ 5 വർഷം കൊണ്ട് 50% ഫെറി ബോട്ടുകൾ സോളർ ആക്കും. 

∙ തടിക്കു പകരം ശക്തിപ്പെടുത്തിയ പ്രകൃതിജന്യ വസ്തുക്കൾ ഉപയോഗിച്ചുളള ഉൽപന്ന വികസനത്തിനായുള്ള ഗവേഷണം– 10 കോടി 

∙ ജൈവ വൈവിധ്യ സംരക്ഷണം– 10 കോടി 

∙ കാലാവസ്ഥാ വ്യതിയാന പഠനത്തിനും ഇടപെടലുകൾക്കും– 5 കോടി

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com