സംസ്ഥാന ബജറ്റ് ഇന്ന്
Mail This Article
തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്നു രാവിലെ 9ന് നിയമസഭയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. വരുമാന വർധന അനിവാര്യമായതിനാൽ നികുതികളിൽ വർധനയും കോവിഡ് പ്രതിസന്ധി കടന്നുള്ള ഉയിർത്തെഴുന്നേൽപിന് ആവശ്യമായ വികസന, ക്ഷേമ പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണു സൂചന. ബജറ്റിനു തലേന്നു നിയമസഭയിൽ സമർപ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോർട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാൽ കേരളത്തിന്റെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചയും ഇന്നറിയാം.
ഭൂമി ന്യായവില, സർക്കാർ സേവനങ്ങളുടെ ഫീസുകൾ, മോട്ടർവാഹന നികുതി, റവന്യു വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പിരിക്കുന്ന വിവിധ നികുതികൾ തുടങ്ങിയവയിലാണു വർധനയും പരിഷ്കരണവും പ്രതീക്ഷിക്കുന്നത്. ഇന്ധനവില ഉയരുന്നതു കാരണം സർക്കാരിന് അധിക വരുമാനം കിട്ടുന്നതിനാൽ ഇൗയിനത്തിലെ നികുതി വർധന ഒഴിവാക്കും.
മദ്യ നികുതി പരിഷ്കരണവും തനതു മദ്യ ഉൽപാദനവും അജൻഡയിലുണ്ട്.
English Summary: Kerala budget 2022 today