പൊലീസിന്റെ മുഖഛായ മാറ്റാൻ 149.47 കോടി
Mail This Article
തിരുവനന്തപുരം ∙ പൊലീസിന്റെ ആധുനികവൽക്കരണത്തിന് വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പദ്ധതികൾ നടപ്പിലാക്കും. സേനാംഗങ്ങളുടെ കാര്യശേഷി വർധിപ്പിക്കുകയും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണു ലക്ഷ്യം. വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 149.47 കോടി രൂപ വകയിരുത്തി.
∙ പോക്സോ കേസുകൾ തീർപ്പാക്കുന്നതിന് നിലവിലുള്ള 28 കോടതികൾക്കു പുറമേ 28 പുതിയ അതിവേഗ കോടതികൾ കൂടി തുടങ്ങുന്നു. ഇതിനായി 8.5 കോടി രൂപ.
∙ ഫയർഫോഴ്സിന്റെ ആധുനികവൽക്കരണത്തിന് 77 കോടി രൂപ. ഇതിൽ 72.5 കോടിയും ഉപകരണങ്ങൾ വാങ്ങുന്നതിനാണ്.
∙ ജയിലുകളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും 13 കോടി രൂപ. തടവുകാരുടെ മാനസാന്തരത്തിനും പുനരധിവാസത്തിനും ഉതകുന്ന രീതിയിൽ തൊഴിലധിഷ്ഠിത പരിശീലന പരിപാടികളും മറ്റു ക്ഷേമ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിന് 8 കോടി.
Content Highlight: Government of Kerala, Kerala Budget 2022, KN Balagopal