ADVERTISEMENT

തിരുവനന്തപുരം ∙ ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ നടപ്പാക്കാൻ സർക്കാരിനു പണമില്ല. കടമെടുക്കാമെന്നു വച്ചാൽ അതുകൊണ്ടു ശമ്പളവും പെൻഷനും നൽകാനും എടുത്ത കടത്തിന്റെ മുതലും പലിശയും തിരിച്ചടയ്ക്കാനുമേ തികയൂ. പിന്നെ ഒരേയൊരു വഴിയേ മുന്നിലുള്ളൂ. കിഫ്ബിയോടു ചോദിക്കുക. അങ്ങനെ കഴിഞ്ഞ 2 ബജറ്റുകളിൽ കാര്യമായ റോൾ ഇല്ലാതിരുന്ന കിഫ്ബി ഇക്കുറി തിരിച്ചെത്തി. ഇപ്പോൾ‌ 70,000 കോടിയുടെ പദ്ധതികൾ ഏറ്റെടുത്തു കഴിഞ്ഞ കിഫ്ബിക്കു മേൽ 7,492 കോടി രൂപയുടെ പദ്ധതികൾ കൂടിയാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്. കിഫ്ബിക്ക് ഇനി അധികം ഭാരം താങ്ങാൻ കഴിയില്ലെന്നു പറഞ്ഞു കൊണ്ടിരുന്ന ധനമന്ത്രി തന്നെ ഇതു ചെയ്തതിലെ യുക്തിയെന്തെന്നു സാമ്പത്തിക വിദഗ്ധർക്കും പിടികിട്ടുന്നില്ല.

അടിസ്ഥാന സൗകര്യ വികസന മേഖലയിലേയ്ക്കു കിഫ്ബി കൂടുതൽ ശക്തിയോടെ തിരിച്ചുവരുന്നതിന്റെ സൂചനയാണ് ബജറ്റ് നൽകുന്നത്. സിൽവർ ലൈൻ പദ്ധതിക്കുള്ള 2000 കോടി രൂപയാണ് ഇക്കുറി കിഫ്ബിക്കു കീഴിൽ‌ പ്രഖ്യാപിച്ച ഏറ്റവും വലിയ തുക. തിരുവനന്തപുരം –അങ്കമാലി എംസി റോഡ്, കൊല്ലം–ചെങ്കോട്ട റോഡ് എന്നിവ നവീകരിക്കാൻ 1500 കോടി, കൊല്ലത്തും കണ്ണൂരിലും ഐടി പാർക്കുകൾക്കായി 1000 കോടി, തിരുവനന്തപുരത്തെ ഒൗട്ടർ റിങ് റോഡ് പദ്ധതിക്കായി 1000 കോടി തുടങ്ങിയവയാണ് മറ്റു മുഖ്യ കിഫ്ബി പദ്ധതികൾ.

കിഫ്ബി ഇതുവരെ

അംഗീകരിച്ച പദ്ധതികൾ: 962

ഇതിനുള്ള ചെലവ്: 70,762.05 കോടി

ഇതുവരെ ചെലവിട്ട തുക: 17,052 കോടി

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com