ADVERTISEMENT

കൊച്ചി∙ വൈദ്യുത വാഹനങ്ങൾക്കു സർക്കാർ സബ്സിഡി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. തികച്ചും പരിസ്ഥിതി സൗഹൃദ വൈദ്യുത വാഹനങ്ങൾക്കു വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ വൻ പ്രോത്സാഹനം നൽകുമ്പോഴും കണ്ടില്ലെന്നു നടിക്കുന്ന പതിവാണു കേരള സർക്കാർ ബജറ്റിലും ആവർത്തിച്ചത്.

ഇരുചക്ര – നാലുചക്ര വൈദ്യുത വാഹനങ്ങൾക്ക് ഒരു രൂപ പോലും കേരളം സബ്സിഡി നൽകുന്നില്ല. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കു മാത്രമാണു പരിമിതമായ സബ്സിഡി ലഭിക്കുന്നത്. നിലവിലെ ഓട്ടോ ഇലക്ട്രിക് ആയി മാറ്റാൻ സബ്സിഡി നൽകുമെന്നതാകട്ടെ അപ്രായോഗികവുമാണ്. സർക്കാർ സബ്സിഡി ഇല്ലെങ്കിൽ പോലും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അനുദിനം നിരത്തിലിറങ്ങുന്നുണ്ട്. പക്ഷേ, മതിയായ ചാർജിങ് സ്റ്റേഷനുകളില്ല. പുതിയ സ്റ്റേഷനുകൾ പ്രോത്സാഹിപ്പിക്കാനും ബജറ്റിൽ നിർദേശങ്ങളില്ല.

അതേസമയം, മിക്ക സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങൾക്കു സബ്സിഡി നൽകുന്നുണ്ട്. അതിനു പുറമേ, 100% റോഡ് നികുതി ഇളവും നൽകുന്ന സംസ്ഥാനങ്ങളുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് 5,000 മുതൽ 30,000 രൂപ വരെയും നാലുചക്ര വാഹനങ്ങൾക്ക് 60,000 മുതൽ 1.5 ലക്ഷം രൂപ വരെയും സബ്സിഡി നൽകുന്ന സംസ്ഥാനങ്ങളുണ്ട്. കേരളം നൽകുന്ന ഏക ആനുകൂല്യം ഇ– റിക്ഷകൾക്കുള്ള നാമമാത്ര സബ്സിഡിയും 50% റോഡ് നികുതി ഇളവും മാത്രം.കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ റജിസ്റ്റർ ചെയ്തത് 8,683 വൈദ്യുത വാഹനങ്ങളാണ്.

English Summary: Electric vehicles subsidy, Kerala Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com