ADVERTISEMENT

കൊച്ചി∙ മിസ് കേരള ജേതാക്കളായ മോഡലുകൾ അടക്കം 3 പേരുടെ മരണത്തിനു വഴിയൊരുക്കിയ വാഹനാപകട കേസിൽ ഇന്നു കുറ്റപത്രം സമർപ്പിക്കും. മോഡലുകളായ അൻസി കബീർ (25), അഞ്ജന ഷാജൻ (26), സുഹൃത്ത് തൃശൂർ വെമ്പല്ലൂ‍ർ സ്വദേശി മുഹമ്മദ് ആഷിഖ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കേസിലെ രണ്ടാം പ്രതിയായ കൊല്ലം നല്ലില സ്വദേശി സ്വദേശി സൈജു എം.തങ്കച്ചൻ (41) മറ്റു പ്രതികളുടെ പ്രേരണയിലും പ്രോത്സാഹനത്തിലും മോഡലുകളെ അമിത വേഗത്തിൽ പിൻതുടർന്നതാണ് അപകടത്തിനു വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊല്ലപ്പെട്ടവരുടെ സുഹൃത്തും അപകടത്തിൽ അകപ്പെട്ട വാഹനത്തിന്റെ ഡ്രൈവറുമായിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാനാണു പ്രഥമ വിവര റിപ്പോർട്ടിൽ ഒന്നാം പ്രതി. സൈജു തങ്കച്ചനു പുറമേ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ. വയലാറ്റും ഹോട്ടൽ ജീവനക്കാരായ 5 പേരും കേസിലെ പ്രതിപ്പട്ടികയിലുണ്ട്.

English Summary: Models death case charge sheet to be submitted today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com