ADVERTISEMENT

ന്യൂഡൽഹി ∙ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്കു അപ്പീൽ സമർപ്പിക്കാനുള്ള സഹായം നൽകുമെന്നും നഷ്ടപരിഹാരത്തുക സംബന്ധിച്ച ചർച്ച നടത്തുന്നതിന് ഇന്ത്യൻ സംഘത്തിനു യാ‌ത്രാനുമതി നൽകുമെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ നൽകിയ ഹർജി പരിഗ‌ണിച്ചപ്പോഴാണു ജസ്റ്റിസ് യശ്വന്ത് വർമയെ കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്.

അതേസമയം, നഷ്ടപരിഹാരത്തുക നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ കേ‌ന്ദ്രസർക്കാർ ഭാഗമാകില്ലെന്നും യാത്രയ്ക്കാവശ്യമായ സഹായം ക്രമീകരിക്കുക മാത്രമാകും ചെയ്യുകയെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ അനുരാഗ് അലുവാലിയ പറഞ്ഞു.

Content Highlight: Nimisha Priya case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com