ADVERTISEMENT

തിരുവനന്തപുരം ∙ അടിസ്ഥാന ഭൂനികുതി പരിഷ്കരണം കുറഞ്ഞ അളവിൽ ഭൂമിയുള്ളവർക്കും ബാധകമാകും. പുതിയ സ്ലാബും നിരക്കും ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഒരു ആർ (2.47 സെന്റ്) കണക്കാക്കിയാണു നികുതി നിരക്ക് നിർണയിക്കുക. 

land-tax

ഓട്ടോയ്ക്കും ബൈക്കിനും ഹരിതനികുതിയില്ല

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പുതിയ ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കിയതായി ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചു. ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനാണു പുതിയ ഡീസൽ വാഹനങ്ങൾക്കു ഹരിത നികുതി ചുമത്താൻ ബജറ്റിൽ നിർദേശിച്ചിരുന്നത്. ഓട്ടോറിക്ഷകൾക്ക് 500 രൂപയായിരുന്നു പ്രഖ്യാപിച്ച നികുതി. ബൈക്കുകൾക്കും ഹരിത നികുതിയില്ല.

English Summary: No green tax for autos and bikes; land tax slabs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com