ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത; ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ആൻഡമാനിൽ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു വരും ദിവസങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഴ ലഭിച്ചു. പുനലൂരിൽ 6.94 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. പൊതുവേ താപനിലയിലും കുറവുണ്ട്. ഏറ്റവും കൂടുതൽ ചൂട് പാലക്കാട് (36.5 ഡിഗ്രി) രേഖപ്പെടുത്തി.
ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് 21ന് ആൻഡമാനിൽ
ന്യൂഡൽഹി ∙ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നു. ഇന്ത്യൻ സമുദ്രത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി 21ന് ആൻഡമാൻ കടലിലെത്തും. തുടർന്ന് വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ച് 23ന് 70 – 90 കിലോമീറ്റർ വേഗത്തിൽ ബംഗ്ലദേശ്, മ്യാൻമർ തീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്കയാണ് ചുഴലിക്കാറ്റിന് ‘അസാനി’ എന്ന പേര് നിർദേശിച്ചിട്ടുള്ളത്.
English Summary: Rain updates Kerala