ADVERTISEMENT

താമരശ്ശേരി ∙ പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന് അങ്ങാടിയിൽ  സിൽവർലൈനിന് എതിരെ സമരത്തിന്  ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്ററുകൾ. മട്ടിക്കുന്ന് ബസ് കാത്തിരിപ്പു കേന്ദ്രത്തിലും പരിസരത്തുമാണ് പോസ്റ്ററുകളും നോട്ടിസും പതിച്ചത്. സിൽവർലൈൻ പദ്ധതിയെ ചെറുത്തുതോൽപ്പിക്കണമെന്ന ആഹ്വാനമാണ് പോസ്റ്ററുകളിൽ. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പോസ്റ്ററുകളിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെയും കുറ്റപ്പെടുത്തുന്നുണ്ട്. കൃഷിഭൂമി നശിപ്പിച്ച്  ജനങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന പദ്ധതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടണമെന്നും ഇക്കാര്യത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പ് നയമാണെന്നും പറയുന്നു.

ഇന്ധനവില വർധിപ്പിച്ചതിനെതിരെയും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പൊലീസ് പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. തീവ്രവാദ വിരുദ്ധ സേന, തണ്ടർ ബോൾട്ട് എന്നിവയുടെ  നേതൃത്വത്തിൽ  പ്രദേശത്തെ    വനമേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

English Summary: Maoist against Silver Line

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com