കേരളത്തിൽ ലൈൻ വേറെ; ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് പങ്കെടുക്കില്ല
Mail This Article
കണ്ണൂർ ∙ പാർട്ടി സ്വയം ശക്തിപ്പെടുന്നതോടൊപ്പം ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തുകയെന്ന നിർദേശം മുന്നോട്ടു വയ്ക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ, ദേശീയ തലത്തിൽ ഇടതു മുന്നണിയുടെ ഭാഗമായ ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നീ സംഘടനകളുടെ ജനറൽ സെക്രട്ടറിമാർ പങ്കെടുക്കില്ല. കേരളത്തിൽ ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും യുഡിഎഫിലാണ്.
ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യയെയും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസിനെയുമാണു പാർട്ടി കോൺഗ്രസ് ഉദ്ഘാടനച്ചടങ്ങിലേക്കു സിപിഎം ക്ഷണിച്ചത്. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പങ്കെടുക്കുന്നുണ്ട്.
ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ കൗൺസിൽ ഒഡീഷയിൽ നടക്കുന്നതിനാൽ എത്താൻ കഴിയില്ലെന്നാണ് ദേബബ്രത ബിശ്വാസ് അറിയിച്ചത്. എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്ന് ആർഎസ്പി നേതൃത്വം അറിയിച്ചു.
English Summary: RSP, Forward Bloc not to attend cpm party congress