ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്: ഇടതുമുന്നണിയിലേക്ക് തിരികെ എത്തിക്കാൻ സിപിഎം പിബി
Mail This Article
കണ്ണൂർ ∙ ദേശീയ ഇടത് ഐക്യത്തിന്റെ ഭാഗമായ ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും കേരളത്തിൽ യുഡിഎഫിൽ തുടരുന്നതിൽ മാറ്റം വരുത്തുമെന്നു സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാർട്ടി കോൺഗ്രസിനു ശേഷം ഇക്കാര്യത്തിൽ പൊളിറ്റ് ബ്യൂറോ ഇടപെടുമെന്നു പിബി അംഗമായ പ്രകാശ് കാരാട്ട് പ്രതിനിധികളെ അറിയിച്ചു. കേരളത്തിലെ മുന്നണി ബന്ധങ്ങളിൽ മാറ്റം വരുത്താൻ പിബി തന്നെ കളത്തിലിറങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
കരട് രാഷ്ട്രീയ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ടാണ് പ്രകാശ് കാരാട്ട് ഇക്കാര്യം അറിയിച്ചത്. ഇടത് ഐക്യത്തിന് പാർട്ടി വലിയ ഊന്നൽ നൽകുമ്പോൾ ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും കേരളത്തിൽ യുഡിഎഫിലാണെന്ന സ്ഥിതി ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാളിലും ത്രിപുരയിലും ഈ രണ്ടു കക്ഷികളും ഇടതുമുന്നണിയുടെ ഭാഗമാണ്. കേരളത്തിലെ പാർട്ടി കോൺഗ്രസിൽ അവരുടെ പ്രതിനിധികളും പങ്കെടുത്തു.
എന്നാൽ ഇവിടെ അവരുടെ പാർട്ടിയും പ്രവർത്തകരും എൽഡിഎഫിനൊപ്പമല്ല. കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം ഇടതു പാർട്ടികളുടെ യോജിച്ച പരിപാടികൾ കുറഞ്ഞു വരുന്ന കാര്യവും കാരാട്ട് പരാമർശിച്ചു.
Content Highlight: CPM Party Congress 2022