ADVERTISEMENT

തൃശൂർ ∙ ഒൻപതു വർഷം നീണ്ട രോഗപീഡ കഴിഞ്ഞ് ഫാ. പോൾ ഇന്നു ശിഷ്യരുടെ കാൽ കഴുകുന്നു, ഇത്രയും കാലം വൈദികനായിരുന്നിട്ടും കാർമികനാകുന്ന ആദ്യത്തെ പെസഹ! 

വൈദികപട്ടം സ്വീകരിക്കുന്നതിന് ഒന്നരവർഷം മുൻപ് ഒരു രാത്രി ഉറങ്ങിയെഴുന്നേറ്റപ്പോൾ ഫാ. പോൾ കള്ളിക്കാടന്റെ ഇടതു കണ്ണിൽ ഇരുട്ട്. പട്ടം സ്വീകരിക്കൽ ചടങ്ങിന് ഒരുങ്ങിയിരിക്കെ രണ്ടാം കണ്ണിന്റെ കാഴ്ചയും പോയി. 2014 ജനുവരി ഒന്നിന്, കാഴ്ചയില്ലാതെ, നെഞ്ചുപിടയുന്ന വേദനയോടെ, കാണാതെ പഠിച്ച കുർബാന ചൊല്ലി വൈദികപട്ടം സ്വീകരിച്ചു. 

ദൈവഹിതമായി അന്ധത സ്വീകരിച്ച പോൾ കുർബാന മുടക്കിയില്ല. വായിക്കേണ്ട ബൈബിൾ ഭാഗവും കുർബാന മുഴുവനും റെക്കോർഡ് ചെയ്തു വീണ്ടും വീണ്ടും കേട്ടു കാണാതെ പഠിച്ചു. ആദ്യം നാലുമാസത്തോളം സഹവികാരിയായെങ്കിലും രണ്ടാം വർഷം മുതൽ ആരോഗ്യപ്രശ്നം രൂക്ഷമായി. ശരീരത്തിന്റെ പ്രതിരോധശേഷി അമിതമാകുന്ന ബേഷെറ്റ്സ് ഡിസീസ് എന്ന അപൂർവ രോഗമാണ് കാഴ്ച ഇല്ലാതാക്കിയത്. ഇടയ്ക്കിടെ എത്തുന്ന പനി മൂർഛിച്ച് തളർന്നു വീണു. മരണക്കിടക്കയിലെന്നതു പോലെ ഐസിയുവിൽ. 75 വയസ്സായ വൈദികരെ വിശ്രമജീവിതത്തിനു പാർപ്പിക്കുന്ന പീസ് ഹോമിൽ പ്രവേശിപ്പിക്കപ്പെട്ടത് 28–ാം വയസ്സിൽ. 

മൂന്നു വർഷത്തെ അന്ധതയ്ക്കൊടുവിൽ വലതു കണ്ണിനു കാഴ്ച തിരികെക്കിട്ടി. പിന്നീട് കൗൺസലിങ്ങിലൂടെ രോഗികൾക്ക് ആശ്വാസമായി ജൂബിലി ആശുപത്രിയിലെ സ്പിരിച്വൽ ഡയറക്ടർ ജോലിയിൽ മുഴുകി. 2 മാസം മുൻപാണു തൃപ്രയാർ താന്ന്യം പള്ളിയിൽ വികാരിയായി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഫാ. പോളിനെ നിയമിച്ചത്. 

English Summary: Fr. Paul first holy mass after 9 years of becoming priest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com