ADVERTISEMENT

തിരുവനന്തപുരം ∙ പാർട്ടിയെ ധിക്കരിച്ച കെ.വി.തോമസിനെ രാഷ്ട്രീയകാര്യ സമിതിയിൽനിന്നു പുറത്താക്കണമെന്നും രാഹുൽ ഗാന്ധിയെ വിമർശിച്ച പി.ജെ.കുര്യനെതിരെ നടപടി ശുപാർശ ചെയ്യണമെന്നും ‌ടി.എൻ.പ്രതാപൻ. സ്ഥാനമാനങ്ങളെല്ലാം നേടിയ ശേഷം അതു പോകുമ്പോൾ പാർട്ടിക്കും നേതൃത്വത്തിനുമെതിരെ തിരിയുന്നവരോട് ഒരു ദാക്ഷിണ്യവും പാടില്ല. 

തോമസിന്റെ നടപടിയെ എല്ലാവരും തള്ളിപ്പറഞ്ഞു. ‌അദ്ദേഹത്തെ അവഗണിക്കുകയാണു വേണ്ടതെന്ന വാദവും കനത്തു. നടപടിയെടുത്തു പുറത്താക്കി രക്തസാക്ഷി പരിവേഷം നൽകരുത്. പാർട്ടി പദവികളിൽ ഒന്നും വാഴിക്കരുത്. ബാക്കി കാര്യം അദ്ദേഹം തീരുമാനിക്കട്ടെ. എഐസിസിയുടെ അച്ചടക്കസമിതി യുക്തമായ തീരുമാനം എത്രയും വേഗം എടുക്കുമെന്ന പ്രതീക്ഷ യോഗം പങ്കുവച്ചു. 

പി.ജെ.കുര്യന്റെ വിമർശനത്തിനും അനാവശ്യ പ്രചാരണം കൊടുക്കരുതെന്നു പലരും പറഞ്ഞു. ഉത്തരവാദിത്തത്തിൽ‍ നിന്ന് ഒളിച്ചോടുന്ന, സ്ഥിരത പുലർത്താത്ത നേതാവാണു രാഹുൽ ഗാന്ധിയെന്നും പാർട്ടിയുടെ ദേശീയ അധ്യക്ഷനായി മറ്റൊരാൾ വരുന്നതിനു തടസ്സം രാഹുലാണെന്നും കഴി‍ഞ്ഞ ദിവസം കുര്യൻ ആരോപിച്ചിരുന്നു. 

കുര്യൻ യോഗത്തിൽ പങ്കെടുത്തില്ല. കെ.വി.തോമസിനെ ക്ഷണിച്ചിരുന്നില്ല. കെപിസിസി മുൻപ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.മുരളീധരൻ എന്നിവരും എത്തിയില്ല. 

English Summary: Opinion against K.V. Thomas in Congress political affairs committee meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com