ADVERTISEMENT

മലപ്പുറം ∙ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ചെലവു കുറഞ്ഞ വിനോദ സഞ്ചാര പദ്ധതിയും കെഎസ്ആർടിസി– സ്വിഫ്റ്റിലേക്ക് മാറുന്നു. വിവിധ ഡിപ്പോകൾക്കായി 10 സ്വിഫ്റ്റ് ബസുകൾ നൽകിയേക്കും. ഇതിന്റെ ആലോചനകൾ ഉദ്യോഗസ്ഥ തലത്തിൽ നടന്നു. 

ഡിപ്പോകളിലെ അധിക ബസുകളാണ് നിലവിൽ മൂന്നാർ അടക്കമുള്ള വിനോദ സഞ്ചാര പാക്കേജിന് ഉപയോഗിക്കുന്നത്. സ്വിഫ്റ്റ് ബസുകൾ എത്തുന്നതോടെ ഡിപ്പോ അധികൃതരുടെ സമ്മർദം കുറയും. കെഎസ്ആർടിസി– സ്വിഫ്റ്റിന് സ്വന്തം ഡ്രൈവറും കണ്ടക്ടറുമുള്ളതിനാൽ സ്ഥിരം സർവീസുകളെ ബാധിക്കാതെ ടൂർ പാക്കേജുകൾ നടത്താം.

English Summary: KSRTC Swifts assigned for Tour Packages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com