ADVERTISEMENT

കോട്ടയം ∙ കാർഷികോൽപന്ന വിപണനത്തിനു സംസ്ഥാന സർക്കാർ 100 കോടി രൂപ മുതൽമുടക്കുള്ള ഷെയർ ക്യാപിറ്റൽ കമ്പനി സ്ഥാപിക്കുമെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. മലയാള മനോരമ കർഷകശ്രീ 2022 പുരസ്കാരം പാലക്കാട് എലപ്പുള്ളി മാരുതി ഗാർഡൻസിൽ പി.ഭുവനേശ്വരിക്കു സമ്മാനിക്കുകയായിരുന്നു മന്ത്രി. 

26% സർക്കാർ വിഹിതവും ബാക്കി സ്വകാര്യ മുതൽമുടക്കുമായി രൂപീകരിക്കുന്ന കമ്പനി വഴി കാർഷികോൽപന്നങ്ങൾ കേരള ബ്രാൻഡിൽ വിപണനം ചെയ്യും. ശ്രീലങ്കയിലെ പ്രതിസന്ധിയുടെ ഒരു കാരണം കൃഷിമേഖലയിൽനിന്നുള്ള പിന്മാറ്റമാണ്. കർഷകരെ ആദരിക്കുകയും മാതൃകാപരമായ അനുഭവങ്ങൾ ജനങ്ങളിലെത്തിക്കുകയും വഴി മലയാള മനോരമ കൃഷിമേഖലയ്ക്കു കരുത്തു പകരുന്നതായി ബാലഗോപാൽ പറഞ്ഞു. 

മൂല്യവർധിത ഉൽപന്നങ്ങളുടെ ലാഭത്തിൽ നിശ്ചിത ശതമാനം കർഷകർക്കു വേണ്ടി മാറ്റിവച്ചാൽ വലിയ നേട്ടമാകുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. എല്ലാവരെയും തീറ്റിപ്പോറ്റുന്ന കർഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണമെന്നും പറഞ്ഞു. 

തോമസ് ചാഴികാടൻ എംപി, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, കർഷകശ്രീ എഡിറ്റർ ഇൻ ചാർജ് ടി.കെ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 

തലപ്പാവും സ്വർണപ്പതക്കവും പ്രശസ്തിപത്രവും 3,00,001 രൂപയും അടങ്ങുന്ന പുരസ്കാരം കരഘോഷങ്ങൾക്കിടെ പി.ഭുവനേശ്വരിക്കു സമ്മാനിച്ചു. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ എല്ലാവരും വിഷമില്ലാത്ത കൃഷി ചെയ്യണമെന്നു ഭുവനേശ്വരി പറഞ്ഞു. മുൻകാല കർഷകശ്രീ അവാർഡ് ജേതാക്കളും ചടങ്ങിനെത്തിയിരുന്നു. 

Content Highlight: Karshakasree award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com