ADVERTISEMENT

കോഴിക്കോട് ∙ മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ ദുരൂഹതയേറുന്നു. ഭർത്താവിനെ കൂടാതെ മറ്റാരോ സംഭവദിവസം വീട്ടിൽ വന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. ഷഹാന തൂങ്ങിമരിച്ചതല്ലെന്ന ബന്ധുക്കളുടെ ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നു പൊലീസ് പറഞ്ഞു. 

കാസർകോട് സ്വദേശിനിയായ ഷഹാനയെ ഈ മാസം 12നു രാത്രിയാണു പറമ്പിൽബസാറിലെ വാടകവീട്ടിൽ‌ മരിച്ചനിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ചതാണെന്നാണു ഭർത്താവ് സജ്ജാദിന്റെ മൊഴി. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി സജ്ജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യയെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെയും സൂചന. 

അയൽവാസി ശബ്ദം കേട്ടു വന്നപ്പോൾ മുൻവാതിൽ തുറന്ന നിലയിലും ഷഹാന ബോധമറ്റ് സജ്ജാദിന്റെ മടിയിൽ കിടക്കുന്ന നിലയിലുമായിരുന്നു. അയൽവാസികളെപ്പോലും അറിയിക്കാതെ കെട്ടഴിച്ചതിൽ സംശയമുണ്ടെന്നു ബന്ധുക്കൾ പറയുന്നു. ചായയോ കാപ്പിയോ കുടിക്കാത്ത ഷഹാനയുടെ മുറിയിൽ രണ്ടു ഗ്ലാസിൽ ചായ ഒഴിച്ചുവച്ചതായി കണ്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. 

മുറിക്കുള്ളിൽ കണ്ടെത്തിയ ചായ ഗ്ലാസിലെ വിരലടയാളം ശേഖരിക്കാൻ ശ്രമിച്ചെങ്കിലും അതിൽ നിന്നു വേണ്ടത്ര തെളിവുകൾ ലഭ്യമായിട്ടില്ല. ഷഹാനയുടെ ഫോണിലെ ചാറ്റിങ് വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാസപരിശോധനാഫലം ഇതുവരെ കിട്ടിയിട്ടില്ല.

Content Highlight: Model Shahana Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com