ADVERTISEMENT

തിരുവനന്തപുരം∙ കൽക്കരി ക്ഷാമം മൂലം രാജ്യത്തെ വൈദ്യുതി നില ജൂലൈ, ഓഗസ്റ്റിൽ കൂടുതൽ മോശമാകും. വൈദ്യുതി വിലയിൽ യൂണിറ്റിന് 20 മുതൽ 25 പൈസയുടെ വരെ വർധന ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര ഊർജ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗം വിലയിരുത്തി.

കേരളത്തിൽ ഇപ്പോൾ വൈദ്യുതി പ്രതിസന്ധി ഇല്ലെങ്കിലും പീക് ലോഡ് സമയത്തു 400 മെഗാവാട്ടിൽ കൂടുതൽ കമ്മി വന്നാൽ ലോഡ് ഷെഡിങ് നടപ്പാക്കേണ്ടി വരും. മഴക്കാലത്ത് വൈദ്യുതി ഉപയോഗം കുറയാറുണ്ടെങ്കിലും വൻ തോതിൽ കുറയാറില്ല. പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞാൽ കേരളത്തിലും നിയന്ത്രണം വേണ്ടി വരും. രാജ്യത്തെ 20 പ്രധാന താപനിലയങ്ങളിൽ അടുത്ത 7 ദിവസത്തേക്കുള്ള കൽക്കരി മാത്രമേ സ്റ്റോക് ഉള്ളൂ. പീക് സമയത്ത് വൈദ്യുതി മുടങ്ങാതിരിക്കാൻ പകരം സംവിധാനം ഏർപ്പെടുത്താനാണ് സംസ്ഥാനങ്ങളോടു കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.

കോവിഡ് കാലത്ത് മന്ദഗതിയിലായ ആഭ്യന്തര കൽക്കരി ഉൽപാദനം പുനഃസ്ഥാപിക്കാത്തതാണ് പ്രശ്നം വഷളാക്കിയത്. ഉത്തരേന്ത്യയിൽ മഴ ശക്തമാകുമ്പോൾ കൽക്കരി ഖനികളിൽ വെള്ളം കയറും. അതോടെ ഉൽപാദനം മുടങ്ങും. വിലയേറിയ കൽക്കരി ഇറക്കുമതി ചെയ്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ഈ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും.

English Summary: Electricity crisis to be high in July, August due to coal shortage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com