കൽക്കരി ക്ഷാമം; ജൂലൈ, ഓഗസ്റ്റിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും
Mail This Article
×
തിരുവനന്തപുരം∙ കൽക്കരി ക്ഷാമം മൂലം രാജ്യത്തെ വൈദ്യുതി നില ജൂലൈ, ഓഗസ്റ്റിൽ കൂടുതൽ മോശമാകും. വൈദ്യുതി വിലയിൽ യൂണിറ്റിന് 20 മുതൽ 25 പൈസയുടെ വരെ വർധന ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര ഊർജ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗം വിലയിരുത്തി.
കേരളത്തിൽ ഇപ്പോൾ വൈദ്യുതി പ്രതിസന്ധി ഇല്ലെങ്കിലും പീക് ലോഡ് സമയത്തു 400 മെഗാവാട്ടിൽ കൂടുതൽ കമ്മി വന്നാൽ ലോഡ് ഷെഡിങ് നടപ്പാക്കേണ്ടി വരും. രാജ്യത്തെ 20 പ്രധാന താപനിലയങ്ങളിൽ അടുത്ത 7 ദിവസത്തേക്കുള്ള കൽക്കരി മാത്രമേ സ്റ്റോക് ഉള്ളൂ.
English Summary: Coal shortage affects electricity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.