കോഴിക്കോട് ഒരാൾക്കു കൂടി ഷിഗെല്ല
Mail This Article
×
കോഴിക്കോട് ∙ പഴകിയ ഭക്ഷണത്തിൽ നിന്നു പകരുന്നുവെന്നു കരുതപ്പെടുന്ന ഷിഗെല്ല രോഗം ജില്ലയിൽ ഒരാൾക്കു കൂടി സ്ഥിരീകരിച്ചു. മായനാട് സ്വദേശിയായ 7 വയസ്സുകാരനാണു രോഗം ബാധിച്ചത്. ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്.
ഈ മാസം ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. കോർപറേഷൻ പരിധിയിലും പെരുവയൽ, കായക്കൊടി, കൂത്താളി, പൊന്നംകോട്, ചൂലൂർ ഭാഗങ്ങളിലുമാണ് ഈ മാസം ഷിഗെല്ല റിപ്പോർട്ട് ചെയ്തത്.
ജില്ലയിൽ ഈ മാസം ഷിഗെല്ല രോഗബാധ സംശയിക്കുന്നവരുടെ എണ്ണം ഒൻപതായി. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തം കലർന്ന മലം തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ.
Content Highlight: Shigella Disease
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.