‘ഇത്രയും നാളായിട്ടും സുകുമാര കുറുപ്പിനെ പിടിച്ചോ?’; പൊലീസിനെ ന്യായീകരിച്ച് ജയരാജൻ
Mail This Article
കണ്ണൂർ ∙ എകെജി സെന്റർ ആക്രമണം കഴിഞ്ഞ് 12 ദിവസമായിട്ടും പ്രതികളെ കുറിച്ചു സൂചനയില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് വിചിത്ര മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ‘സുകുമാര കുറുപ്പ് പോയിട്ട് കാലമെത്രയായി, പിടിച്ചോ? പലരും മാറി മാറി ഭരിച്ചില്ലേ? എത്രയെത്ര കേസുകളുണ്ട് ഇങ്ങനെ.’
എകെജി സെന്റർ ആക്രമണ കേസ് പൊലീസ് നല്ല നിലയ്ക്ക് അന്വേഷിക്കുന്നുണ്ടെന്നും ജയരാജൻ പറഞ്ഞു. കക്കാൻ പഠിച്ചവർക്കു നിൽക്കാനുമറിയാം. ഇത്തരത്തിലുള്ള കൃത്യം നിർവഹിക്കുന്നവർ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിച്ചിട്ടുണ്ടാകാം. അതുകൊണ്ട് പൊലീസിന്റെ ശക്തിയും ബുദ്ധിപരമായ കഴിവുകളും വിവിധ തരത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യകളും ഉപയോഗിച്ചുകൊണ്ട് വളരെ ജാഗ്രതയോടു കൂടി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
English Summary: EP Jayarajan compared Sukumara Kurup missing case and AKG centre attack