വലിയ പ്രാധാന്യം കൊടുക്കേണ്ട: കാനം രാജേന്ദ്രൻ
Mail This Article
×
തിരുവനന്തപുരം ∙ നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ ആരോപണങ്ങൾക്ക് അധികം പ്രാധാന്യം കൊടുക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർവീസിൽ ഇരിക്കുമ്പോൾ എന്തു കൊണ്ട് ഇക്കാര്യം പറഞ്ഞില്ലെന്നും കാനം രാജേന്ദ്രൻ ചോദിച്ചു. അന്നു പറയാൻ പറ്റാത്തതാണ് എന്ന് അറിയാവുന്നതു കൊണ്ടല്ലേ പറയാതിരുന്നത്. വിരമിച്ചു കഴിഞ്ഞ ഉദ്യോഗസ്ഥർക്ക് ഉള്ള ഒരു രോഗമാണു വെളിപ്പെടുത്തൽ. അത് അവർ ചെയ്തെന്നേ ഉള്ളൂ – കാനം പറഞ്ഞു.
English Summary: Kanam Rajendran on R Sreelekha remark
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.