ശ്രീലേഖയ്ക്കെതിരായ കേസിൽ പ്രാഥമിക അന്വേഷണം തുടങ്ങി
Mail This Article
തൃശൂർ ∙ പൾസർ സുനി നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് ഇരകൾ പറഞ്ഞറിഞ്ഞിട്ടും നടപടിയെടുക്കാതെ പ്രതിയെ സംരക്ഷിക്കാൻ മുൻ ഡിജിപി ആർ.ശ്രീലേഖ ശ്രമിച്ചെന്ന പരാതിയിൽ റൂറൽ പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി. ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ യൂട്യൂബ് വിഡിയോ പുറത്തു വന്നതിനു പിന്നാലെ പ്രഫ.കുസുമം ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പ്രാഥമികാന്വേഷണം. വിഡിയോ ദൃശ്യങ്ങളുടെ പരിശോധനയാണു തുടങ്ങിയത്. കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടിയ ശേഷമേ തീരുമാനമുണ്ടാകൂ.
വേറെയും നടിമാർ പൾസർ സുനിയുടെ അക്രമത്തിനിരയായിട്ടുണ്ടെന്നും ഇക്കാര്യം ഇരകൾ തന്നെ നേരിട്ടു തന്നോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിഡിയോയിൽ ശ്രീലേഖ പറഞ്ഞിരുന്നു. കുറ്റകൃത്യത്തെക്കുറിച്ചറിഞ്ഞിട്ടും ശ്രീലേഖ നടപടിയെടുക്കാതിരുന്നതു പ്രതിയെ സംരക്ഷിക്കാനാണെന്നു പരാതിയിൽ പറയുന്നു.
English Summary: Priliminary investigation against sreelekha ips