രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; കേരള നിയമസഭയിൽ വോട്ടിടാൻ 2 ‘അതിഥികൾ’
Mail This Article
തിരുവനന്തപുരം ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരള നിയമസഭയിൽ വോട്ട് ചെയ്യാൻ രണ്ട് അതിഥികൾ. കേരളത്തിൽ നിന്നുള്ള 140 എംഎൽഎമാർക്കു പുറമേ യുപിയിൽനിന്നുള്ള എംഎൽഎയും തമിഴ്നാട്ടിൽനിന്നുള്ള എംപിയുമാണു വോട്ട് ചെയ്യാൻ ഇവിടെ എത്തുന്നത്.
ഉത്തർപ്രദേശ് സേവാപുരി മണ്ഡലത്തിലെ എംഎൽഎ നീൽ രത്തൻ സിങ് ആയുർവേദ ചികിത്സയ്ക്കായി ഇപ്പോൾ കേരളത്തിലുള്ളതിനാലാണ് ഇവിടെ വോട്ട് ചെയ്യുന്നത്. യുപിയിൽ എൻഡിഎയുടെ ഘടകക്ഷിയായ അപ്നാ ദൾ പാർട്ടിയുടെ പ്രതിനിധിയാണ് അദ്ദേഹം.
തമിഴ്നാട്ടിലെ തിരുനെൽവേലി എംപി എസ്.ജ്ഞാനതിരവിയവും വോട്ടു ചെയ്യാൻ എത്തും. കോവിഡ് ബാധിതനായതിനാൽ ഏറ്റവും അവസാനമാകും ഇദ്ദേഹത്തിന് വോട്ടു ചെയ്യാനുള്ള അവസരം. രണ്ടു പേരുടെയും വോട്ടുകൾ പക്ഷേ കേരളത്തിന്റെ വോട്ടുകൾക്കൊപ്പം ചേർക്കില്ല.
രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നിയമസഭയിലെ മൂന്നാം നിലയിൽ സജ്ജീകരിക്കുന്ന ബൂത്തിലാണ് വോട്ടെടുപ്പ്. നിയമസഭാ സമ്മേളനം നടക്കുന്നതിനൊപ്പം തന്നെ വോട്ടെടുപ്പും നടക്കും. നിയമസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കവിത ഉണ്ണിത്താനാണു വരണാധികാരി.
English Summary: Two guest voters in kerala assembly