കേന്ദ്രത്തിന്റെ സാമൂഹിക പെൻഷൻ കേരളത്തിൽ 6.88 ലക്ഷം പേർക്കു കൂടി
Mail This Article
കോട്ടയം ∙ കേന്ദ്ര സർക്കാരിന്റെ നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം (എൻഎസ്എപി) അനുസരിച്ച് കേരളത്തിൽ 6.88 ലക്ഷം പേർക്കു കൂടി പെൻഷൻ നൽകാൻ തീരുമാനം. തദ്ദേശസ്ഥാപനങ്ങളിൽ പെൻഷന് അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നവർക്കു പ്രതീക്ഷ നൽകുന്നതാണ് ഈ തീരുമാനം.
കേരളത്തിൽ 6,88,329 പേർക്കു കൂടി ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ എന്നിവ നൽകാനാണു തീരുമാനം. അർഹരായവരുടെ പേരുകൾ കൈമാറാൻ സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെട്ടു.
60 വയസ്സ് മുതൽ 79 വരെയുള്ളവർക്കാണു വാർധക്യ പെൻഷന് അർഹത. 80 വയസ്സിനു മുകളിലുള്ളവർക്കു പ്രത്യേക പെൻഷൻ കൂടി ലഭിക്കും. 1995 ഓഗസ്റ്റ് 15 മുതൽ നിലവിലുള്ള കേന്ദ്ര പെൻഷൻ പദ്ധതിയാണിത്. ഇപ്പോൾ കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. 300 രൂപയാണു പെൻഷൻ തുക. അതതു തദ്ദേശസ്ഥാപനം പെൻഷന് അർഹരായവരെ കണ്ടെത്തും.
English Summary: National social assistance program for 6 more lakh people in kerala