ADVERTISEMENT

കോഴിക്കോട് ∙ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ കോൺഗ്രസ് നേതാക്കൻമാർ. ശ്രീറാമിനെ ആലപ്പുഴയുടെ ഭരണച്ചുമതല ഏൽപിച്ചത് ശരിയായില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഈ ഉദ്യോഗസ്ഥൻ ആരോപണവിധേയനാണ്. എന്നിട്ടും സർക്കാർ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസ്സിലാകുന്നില്ല - വേണുഗോപാൽ പറഞ്ഞു. 

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കളങ്കിതനായ വ്യക്തിയെ ആലപ്പുഴയിൽ കലക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂറും പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമൻ ചെയ്ത കാര്യങ്ങൾ ജനമനസ്സുകളിൽ നീറിനിൽക്കുന്നുണ്ട് - ഷുക്കൂർ പറഞ്ഞു.

എഫ്ബി പേജിന്റെ കമന്റ് ബോക്സ് പൂട്ടി

ആലപ്പുഴ ∙ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടറായി നിയമിച്ചതിൽ പ്രതിഷേധം ശക്തമായതോടെ ആലപ്പുഴ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിന്റെ കമന്റ് ബോക്സ് പൂട്ടി.

English Summary: AA Shukur Questioning IAS officer Sriram’s posting as alappuzha collector 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com