ADVERTISEMENT

ഇരിങ്ങാലക്കുട ∙ കര‍ുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതു മൂലം വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ച ഫിലോമിനയുടെ വീട്ടിലെത്തി മന്ത്രി ആർ. ബിന്ദു. 

ചികിത്സയ്ക്കാവശ്യമായ പണം ബാങ്ക് നൽകിയിരുന്നെന്ന മന്ത്രിയുടെ പ്രസ്താവനയിൽ ഫിലോമ‍ിനയുടെ കുടുംബം അതൃപ്തിയും നിരാശയും അറിയിച്ചു. താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന ധ്വനിയോടെ മന്ത്രി വിശദീകരണമറിയിച്ചെന്നു ഫിലോമിനയുടെ ഭർത്താവ് കാറളം തെയ്ക്കാനത്തു ദേവസ്സി പറഞ്ഞു. ഫിലോമിനയുടെ ചികിത്സയ്ക്കു ബാങ്ക് പണം നൽകിയിരുന്നുവെന്നും മൃതദേഹവുമായി നടത്തിയ പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പാണെന്നും മന്ത്രി നേരത്തെ പ്രതികരിച്ചതു വിവാദമായിരുന്നു.

 

English Summary: Minister R Bindu visit Philomena's home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com