ADVERTISEMENT

കോട്ടയം ∙ സത്യവും നീതിയും മുറുകെപ്പിടിക്കേണ്ടവരാണു മാധ്യമപ്രവർത്തകരെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ (മാസ്കോം) ബിരുദസമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

ജനങ്ങളുടെ നന്മയ്ക്കായി ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിക്കേണ്ടവരാണു മാധ്യമപ്രവർത്തകർ. സത്യം കണ്ടെത്താനുള്ള നിരന്തര ശ്രമങ്ങളാണു മാധ്യമങ്ങളുടെ ശക്തി. നുണകൾ സത്യത്തെക്കാൾ വേഗത്തിൽ പ്രചരിക്കുമെങ്കിലും സത്യം പ്രചരിപ്പിക്കേണ്ടതു ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 

അച്ചടിമാധ്യമ വിഭാഗത്തിന്റെ ഇരുപതാമത്തെയും ബ്രോഡ്കാസ്റ്റ് വിഭാഗത്തിന്റെ ആറാമത്തെയും ബിരുദ സമർപ്പണമാണു ചീഫ് സെക്രട്ടറി നിർവഹിച്ചത്. 

മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും മാസ്കോം മാനേജിങ് ട്രസ്റ്റിയുമായ ജയന്ത് മാമ്മൻ മാത്യു ഉപഹാരം സമർപ്പിച്ചു. 

മാസ്കോം ഡയറക്ടർ എ.രവിശങ്കർ, അസിസ്റ്റന്റ് ഡയറക്ടർ എസ്.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ‍വിവിധ വിഭാഗങ്ങളിലെ മികവിനുള്ള പുരസ്കാരങ്ങൾ അക്ഷയ് മോഹൻ, ആശ മേരി കുരുവിള, ക്രിസ്റ്റീൻ ആൻ ബ്രീൽസ് എന്നിവർ ഏറ്റുവാങ്ങി.

English Smmary: MASCOM students convocation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com