ADVERTISEMENT

തൃശൂർ ∙ ദേശീയപാതയിൽ നടത്തുന്ന കുഴി അടയ്ക്കൽ അശാസ്ത്രീയമെന്നു കലക്ടർ ഹരിത വി. കുമാർ ദേശീയപാത അതോറിറ്റിക്കു കത്തു നൽകി. ദേശീയപാതയിൽ കുറുമാലി ഭാഗത്തെ കുഴികൾ അടയ്ക്കുന്നതാണു ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കലക്ടർ നേരിട്ടെത്തി വിലയിരുത്തിയത്. മേൽനോട്ടത്തിന് ഉത്തരവാദിത്തപ്പെട്ടവരില്ലാതെയും യന്ത്ര സംവിധാനങ്ങളില്ലാതെയുമാണു കുഴി അടയ്ക്കൽ. അറ്റകുറ്റപ്പണിക്കുള്ള യന്ത്രങ്ങളും സ്ഥിരം സംവിധാനവും കരാർ കമ്പനിക്കില്ലെന്നും കലക്ടർ പറഞ്ഞു. കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെ (ജിഐപിഎൽ) കരിമ്പട്ടികയിൽ പെടുത്താനും നിർദേശിച്ചിട്ടുണ്ട്. 

Content Highlights: District Collector, National Highway, NH Repairing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com