വീട് നിന്ന ഭാഗം തന്നെ ഇല്ലാതായി; നടുക്കുന്ന ഓർമകൾ പങ്കുവച്ച് നാരമംഗലത്ത് അശോകൻ
Mail This Article
ശക്തമായി മഴ പെയ്യുന്നതു കണ്ടാണ് ഉറങ്ങാൻ കിടന്നത്. തലേദിവസം രാത്രി മുതൽ വൈദ്യുതിയും ഇല്ലായിരുന്നു. പാറകൾ കൂട്ടിയിടിക്കുന്നതിന്റെയും മരങ്ങൾ ഒടിയുന്നതിന്റെയും ശബ്ദം കേട്ടാണ് ഇന്നലെ പുലർച്ചെ ഞെട്ടിയെഴുന്നേറ്റത്. ഉടൻ മൊബൈൽ ഫോണിൽ സോമനെ വിളിച്ചു. കിട്ടാതായതോടെ അവരുടെ മറ്റൊരു ഫോണിലും വിളിക്കാൻ ശ്രമിച്ചു. പക്ഷേ, കിട്ടിയില്ല.
വീടിന്റെ മുന്നിലൂടെയുള്ള ചെറിയ കൈത്തോടിലൂടെ ചെളി ഒഴുകുന്നതു കണ്ടതോടെ ആശങ്കയായി. ഉരുൾപൊട്ടിയതാണെന്നു മനസ്സിലായതോടെ മറ്റൊരു അയൽക്കാരനെ ഫോണിൽ വിളിച്ചു. അവർ സുരക്ഷിതരാണെന്നു മറുപടി ലഭിച്ചു. സോമന്റെ വീടു നിന്നിരുന്ന ഭാഗത്തേക്കു ടോർച്ച് അടിച്ചു നോക്കിയ അവർ എന്നെ തിരികെ വിളിച്ചു. വീടു നിന്നിരുന്ന ഭാഗം തന്നെ തകർന്നെന്നു പറഞ്ഞതോടെ ഞാൻ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിളിച്ചു. രണ്ടു ഭാഗത്തു നിന്ന് ഒഴുകിവന്ന പാറക്കെട്ടുകൾ എന്റെ വീടിനു തൊട്ടുമുകളിലുള്ള മരങ്ങളിലാണു തങ്ങിനിന്നത്.
Content Highlight: Thodupuzha Landslide