ADVERTISEMENT

ചിറയിൻകീഴ് (തിരുവനന്തപുരം) ∙ മത്സ്യബന്ധനം കഴിഞ്ഞ് 25 തൊഴിലാളികളുമായി മടങ്ങിയ ബോട്ട് മുതലപ്പൊഴി തീരത്തിനു സമീപം കടൽക്ഷോഭത്തിൽപെട്ട് മറിഞ്ഞ് 2 പേർ മരിച്ചു; 3 പേരെ കാണാതായി. ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണു സംഭവം. വർക്കല വിളബ്ഭാഗം മൂപ്പക്കുടി വീട്ടിൽ ഷാനവാസ് (59), നിസാമുദ്ദീൻ (65) എന്നിവരാണു മരിച്ചത്. 10 പേരെ രക്ഷപ്പെടുത്തി. ബോട്ടുടമ കഹാറിന്റെ സഹോദരനാണു ഷാനവാസ്. കഹാറിന്റെ മക്കളായ മുഹമ്മദ് ഉസ്മാൻ (19), മുഹമ്മദ് മുസ്തഫ (16) എന്നിവരെയും രാമന്തളി സ്വദേശി അബ്ദുൽ സമദിനെയും (50) കാണാതായി. കഹാർ രക്ഷപ്പെട്ടു. ‘സഫാ മർവ’ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. 

പെരുമാതുറ മുതലപ്പൊഴിയിൽ മൽസ്യബന്ധനം കഴിഞ്ഞ് 25 തൊഴിലാളികളുമായി മടങ്ങിയ ബോട്ട് ദുരന്തത്തിൽപെട്ട പുലിമുട്ടിലേക്ക് രക്ഷാപ്രവർത്തനത്തിനെത്തിയ  നാട്ടുകാരും പെ‍ാലീസും. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
പെരുമാതുറ മുതലപ്പൊഴിയിൽ മൽസ്യബന്ധനം കഴിഞ്ഞ് 25 തൊഴിലാളികളുമായി മടങ്ങിയ ബോട്ട് ദുരന്തത്തിൽപെട്ട പുലിമുട്ടിലേക്ക് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരും പെ‍ാലീസും. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കും. രക്ഷാപ്രവർത്തനത്തിലെ വീഴ്ചയിലും മുതലപ്പൊഴിയിൽ തുടർച്ചയായി നടക്കുന്ന ദുരന്തങ്ങളിലും രോഷംപൂണ്ട നാട്ടുകാർ റോഡ് ഉപരോധിച്ചു. എംഎൽഎമാരായ വി.ജോയി, ഒ.എസ്.അംബിക, വി.ശശി എന്നിവർ സ്ഥലത്ത് എത്തിയെങ്കിലും അപകടം നടന്ന സ്ഥലത്തേക്കു ചെന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ രോഷാകുലരായി. രാവിലെ 9.30നാണു ബോട്ട് മത്സ്യബന്ധനത്തിനു പുറപ്പെട്ടത്. മടങ്ങിയെത്തി കരയിലേക്കടുപ്പിക്കുന്നതിനായി പൊഴിമുഖത്ത് നിന്നു ബോട്ട് തുറമുഖ ചാലിലേക്കു കയറുമ്പോഴായിരുന്നു അപകടം.

English Summary: Boat capsize in Thiruvananthapuram Perumathura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com