ADVERTISEMENT

സംസ്ഥാനത്ത് ഇന്നലെ നായയുടെ കടിയേറ്റത് 26 പേർക്ക്. തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുട്ടി ഉൾപ്പെടെ 8 പേർക്കു തെരുവുനായയുടെ കടിയേറ്റു. ഊറ്റുകുഴി സ്വദേശി സോമൻ (63), പ്ലാവൂർ സ്വദേശി രാധാകൃഷ്ണൻ(47),ആമച്ചൽ സ്വദേശികളായ ആരതി(21) മിഥുന(15) കൊല്ലകോണം സ്വദേശി രാധാകൃഷ്ണൻ എന്നിവരാണു മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.

ഇടുക്കിയിൽ രാജക്കാട്, ഉപ്പുതറ പഞ്ചായത്തുകളിൽ പ്ലസ് വൺ വിദ്യാർഥിയടക്കം 6 പേർക്കു കടിയേറ്റു. കിഴുകാനം ഇലവുങ്കൽ ഗോവിന്ദൻ (57), കണ്ണംപടി വാക്കത്തി പുത്തൻപുരയ്ക്കൽ പി.കെ.രാജുവിന്റെ മകൻ രാഹുൽ (17), കിഴുകാനം മൂലയിൽ രാഗിണി ചന്ദ്രൻ (47), കണ്ണംപടി മുല്ല പതാലിൽ രമണി (55), കണ്ണംപടി മുല്ല കാലായിൽ അശ്വതി (20) എന്നിവർക്കാണു കടിയേറ്റത്.

കോട്ടയം ഏറ്റുമാനൂർ പേരൂർ വെച്ചൂക്കവലയിൽ രാത്രി 5 വീടുകളുടെ വളപ്പിൽ കയറിയ തെരുവുനായ 6 പേരെ കടിച്ചു. എറണാകുളം പറവൂരിൽ ആലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ രതീഷ് ബാബുവിനു ഡ്യൂട്ടിക്കിടെ വളർത്തുനായയുടെ കടിയേറ്റു. പത്രവിതരണത്തിനു പോയ ചിറ്റൂർ പാലിയത്തറ വിൽസനും കടിയേറ്റു.

തൃശൂർ അഞ്ചേരി‌യിൽ ഓട്ടോ ഡ്രൈവർ തറയിൽ സന്തോഷ് (52), യുപി സ്വദേശി നഗേന്ദ്ര ശർമ (45) എന്നിവർക്കും മലപ്പുറം എടക്കര മുണ്ടേരി തമ്പുരാട്ടിക്കല്ല് അങ്ങാടിയിൽ ചേമ്പ്ര കോളനിയിലെ അരുൺ (50), തണ്ടൻകല്ല് കോളനിയിലെ ശങ്കരൻ (56) എന്നിവർക്കും തെരുവുനായയുടെ കടിയേറ്റു.

English Summary: Stray Dog Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com