ലാവ്‍ലിൻ ഹർജികൾ വീണ്ടും വൈകിയേക്കും
Mail This Article
×
ന്യൂഡൽഹി ∙ ഭരണഘടനാ ബെഞ്ചുകൾ രൂപീകരിച്ച്, പ്രധാന വിഷയങ്ങളിലെ ഹർജികൾ തീർപ്പാക്കാനുള്ള നടപടികൾക്കിടെ, എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ വീണ്ടും വൈകിയേക്കും. 30 തവണയിലേറെ മാറ്റിവയ്ക്കപ്പെട്ട കേസ് ഇനിയും മാറ്റാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കിയാണ് 13 ലേക്കു കേസ് നിശ്ചയിച്ചത്.
ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജഡ്ജിമാരായ എസ്.രവീന്ദ്ര ഭട്ട്, ജെ.ബി.പർദിവാല എന്നിവരുടെ ബെഞ്ചിൽ ഹർജി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാൽ, അന്നു സിറ്റിങ് നടത്തുന്ന ഭരണഘടനാ ബെഞ്ചിനായിരിക്കും പ്രാമുഖ്യം. ഇതിനു ശേഷം സമയം ഉണ്ടെങ്കിൽ മാത്രമേ ലാവ്‍ലിൻ കേസ് പരിഗണിക്കൂ എന്നാണു വിവരം.
English Summary: Supreme Court May Not Consider SNC Lavalin Case Petitions On Tuesday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.