ADVERTISEMENT

കരുനാഗപ്പള്ളി ∙ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി എംപി അമൃതപുരി  ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. കരുനാഗപ്പള്ളിയിലെ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചതിനു ശേഷം  കല്ലുംമൂട്ടിൽകടവ് പാലം വഴി തീരദേശറോഡിലൂടെ സഞ്ചരിച്ചാണു രാത്രി എട്ടരയോടെ രാഹുൽ മഠത്തിലെത്തിയത്. സന്യാസിമാർ ചേർന്നു സ്വീകരിച്ചു. 

45 മിനിറ്റോളം മാതാ അമൃതാനന്ദമയിക്കൊപ്പം ചെലവഴിച്ചു. ഒൻപതരയോടെ മടങ്ങി. കടലോര ഗ്രാമത്തിലൂടെയുള്ള രാഹുലിന്റെ യാത്ര കാണാൻ തീരദേശ റോഡിന്റെ ഇരുവശങ്ങളിലും നൂറുകണക്കിനു പേരാണു തടിച്ചുകൂടിയത്. ഇവരെയെല്ലാം അഭിവാദ്യം ചെയ്താണ് അദ്ദേഹം വാഹനത്തിൽ നീങ്ങിയത്.

English Summary: Rahul Gandhi visits Mata Amritanandamayi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com