ADVERTISEMENT

കോഴിക്കോട് ∙ ബഹിരാകാശം തൊടാൻ കോഴിക്കോട്ടു നിന്നൊരു ഉപഗ്രഹം പുറപ്പെടും. കോഴിക്കോട് എൻഐടിയും ഊരാളുങ്കൽ സൊസൈറ്റിക്കു കീഴിലുള്ള യുഎൽ സ്പേസ് ക്ലബ്ബും എയറോസ്പേസ് എൻജിനീയറിങ് കമ്പനിയായ ആനന്ദ് ടെക്നോളജീസും കൈകോർത്താണു കോഴിക്കോടിന്റെ സ്വന്തം ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുന്നത്. 

കേരളത്തിന്റെ പരിസ്ഥിതി സംബന്ധിച്ച ഗവേഷണത്തിനും സാങ്കേതിക സഹായത്തിനും ഉപകരിക്കുന്ന ഉപഗ്രഹം നിർമിക്കുകയാണു ലക്ഷ്യം.  

എൻഐടി വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ ആനന്ദ് ടെക്നോളജീസ് മേധാവി പി.സുബ്ബറാവുവാണു സാറ്റലൈറ്റ് നിർമാണം എന്ന ആശയം മുന്നോട്ടുവച്ചത്. 

ഐഎസ്ആർഒ എച്ച്ആർ‌ ഡയറക്ടറായിരുന്ന ഇ.കെ.കുട്ടിയാണ് യുഎൽ സ്പേസ് ക്ലബ്ബിന്റെ മേധാവി. എൻഐടി ഡയറക്ടർ ഡോ. പ്രസാദ്കൃഷ്ണയും പദ്ധതിക്ക് അനുകൂല നിലപാടു സ്വീകരിച്ചു.

എൻഐടി വിദ്യാർഥികളും അധ്യാപകരും യുഎൽ സ്പേസ് ക്ലബ്ബിലെ വിദ്യാ‍ർഥികളും കൂട്ടായി പ്രയത്നിച്ചാണു പദ്ധതിക്കു രൂപം നൽകുക. 

യുഎൽ സ്പേസ് ക്ലബ്ബിലെ വിദ്യാർഥികളു‍ടെ വിഷയാവതരണം 20ന് എൻഐടിയിൽ നടക്കും.

English Summary: UL Space club satellite, Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com