ADVERTISEMENT

വിഴിഞ്ഞം ∙ തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം ഉൾപ്പെടെ പ്രശ്നങ്ങൾക്കു പരിഹാരം തേടി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ ജനബോധന യാത്രയ്ക്ക് ആവേശഭരിതമായ സ്വീകരണം. കൊച്ചി മൂലമ്പിള്ളിയിൽ വികസനത്തിനായി കുടിയിറക്കപ്പെട്ടവരാണ് ജനബോധന യാത്രയുടെ ഭാഗമായി എത്തിയത്. തുടർന്ന് തുറമുഖ കവാടത്തിലെ സമരവേദിയിലേക്കു നടന്ന മാർച്ച് വിഴിഞ്ഞത്തെ വീഥികളെ ജനസാഗരമാക്കി.

പ്രതിഷേധ സംഗമം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്കു പരിഹാരം തേടി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എറണാകുളം മൂലമ്പിള്ളിയിൽ നിന്നെത്തിയ ജനബോധന യാത്രയുടെ സമാപന സമ്മേളനം പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്യുന്നു. പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി, ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയസ്, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ആർച്ച് ബിഷപ് ഇമെരിറ്റസ് ഡോ. എം.സൂസപാക്യം, സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസ്, സി.ആർ.നീലകണ്ഠൻ തുടങ്ങിയവർ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ഇതര സംഘടനകളുമായി ചേർന്നു സംഘടിപ്പിച്ച ജനബോധന യാത്ര ഇന്നലെ ഉച്ചകഴിഞ്ഞാണു വിഴിഞ്ഞത്ത് എത്തിയത്. തീരമേഖലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥ ജില്ലയിൽ പ്രവേശിച്ചത്. ഒട്ടേറെ ഇരുചക്രവാഹനങ്ങൾ പങ്കെടുത്ത റാലിയോടെയായിരുന്നു മാർച്ചിനു തുടക്കം. പിന്നാലെ സ്ത്രീകളും കുട്ടികളുമുൾ‌പ്പെട്ട വലിയ ജനനിര നീങ്ങി. മത്സ്യബന്ധന വള്ളവും തൊഴിലാളികളും ഉൾപ്പെടുന്ന ഫ്ലോട്ട് റാലിയുടെ ആകർഷണമായി. ഇതിനും പിന്നിലായി വൈദികരും അൽമായരും ഉൾപ്പെടെ വൻ ജനസഞ്ചയം പാതകൾ നിറഞ്ഞു നീങ്ങി.

ലത്തീൻ അതിരൂപത ഇമെരിറ്റസ് ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യമാണു റാലി ഫ്ലാഗ് ഓഫ് ചെയ്തത്. നീതിക്കായി പോരാടുന്നവർ ഒട്ടേറെ ത്യാഗങ്ങൾ സഹിക്കേണ്ടി വരും. അന്തിമ വിജയം സത്യത്തിന്റെതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്തു. ഈ പ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 8 വർഷത്തിനിടെ തുടർച്ചയായി ഇവിടെ വന്നിട്ടുള്ളതിനാൽ തീരശോഷണം നേരിൽക്കണ്ടു മനസ്സിലാക്കിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു. 

Content Highlight: Vizhinjam Port Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com