ADVERTISEMENT

ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ക്യൂ ഫാക്ടറി നോളജ് സർവീസസുമായി സഹകരിച്ചു കൊണ്ട്  വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സിർക്കാഡിയൻ റിഥം മെഡിക്കൽ ക്വിസിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ സെപ്റ്റംബർ ഇരുപത്തിമൂന്നിന്  ആരംഭിക്കും.

 

ഓൺലൈനായി നടന്ന ആദ്യഘട്ടത്തിലെ ഏഴു ക്വിസുകളിൽ പത്തനംതിട്ട ജില്ലാ കലക്ടർ ഡോ.ദിവ്യ എസ്. അയ്യർ ഐഎഎസ്, കൊച്ചിൻ പോർട്ട്‌ അതോറിറ്റി ചെയർപഴ്സൻ ഡോ. എം ബീന ഐഎഎസ്, കോഴിക്കോട് ഡപ്യൂട്ടി കമ്മിഷണർ ഡോ. എ.ശ്രീനിവാസ് ഐപിഎസ്, ഡോ.സൗമ്യ സരിൻ, ഡോ. എസ്.അനീഷ് ശേഖർ ഐഎഎസ്, ഡോ. ആൽബി ജോൺ ഐഎഎസ്  എന്നിവർ ക്വിസ് മാസ്റ്റർമാരായെത്തി.

 

ഡോ. നിർമൽ ഔസേപ്പച്ചൻ ഐഎഎസ് നയിക്കുന്ന അവസാനത്തെ ഓൺലൈൻ ക്വിസ് സെപ്റ്റംബർ 21ന് ക്യൂ പോസിറ്റീവ് വെബ്സൈറ്റ് വഴി നടത്തും. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി നടക്കുന്ന രണ്ടാംഘട്ട മത്സരങ്ങളിൽ മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്, ഫാർമ, ഫിസിയോതെറാപ്പി, എംഎൽടി, ബയോകെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയ ഹെൽത്ത് സയൻസ് കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് രണ്ടു പേരടങ്ങുന്ന ടീമുകളായി പങ്കെടുക്കാം. 

 

കേരളത്തിലെ വിദ്യാർഥികൾക്കായി നടത്തുന്ന രണ്ടാംഘട്ടത്തിലെ ആദ്യ മത്സരം സെപ്റ്റംബർ 23 ന് തിരുവനന്തപുരം വട്ടപ്പാറ എസ്‌‍യുടി അക്കാദമി ഓഫ് മെഡിക്കൽ സയൻസിൽ സംഘടിപ്പിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  https://qpositive.in/circadian-rhythm-1-0-registration എന്ന ലിങ്ക് വഴി സൗജന്യ റജിസ്ട്രേഷൻ നടത്തണം. 50000 രൂപയുടെ ക്യാഷ്  പ്രൈസാണ് അന്തിമ വിജയികളെ കാത്തിരിക്കുന്നത്.

 

വിവരങ്ങൾക്ക്: 7012569672, 9447471497

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com