ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പ്രത്യേക സുരക്ഷാ മേഖലകൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും 2 കിലോമീറ്റർ പരിധിക്കുള്ളിൽ ഡ്രോണുകൾ പറത്തുന്നതിനു പൊലീസ് വിലക്ക് ഏർപ്പെടുത്തി. ഇതുവരെ അരക്കിലോമീറ്റർ മാത്രമായിരുന്നു പരിധി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർ‌ദേശങ്ങൾ കണക്കിലെടുത്താണ് കേരളവും ഡ്രോൺ ഉപയോഗ വിലക്ക് പരിഷ്കരിച്ചത്. 

വിമാനത്താവളങ്ങൾ‌ക്ക് 3 കിലോമീറ്റർ പരിധിക്കുള്ളിൽ ഡ്രോണുകൾ ഉപയോഗിക്കാൻ പാടില്ല. തിരുവനന്തപുരം നഗരത്തിലെ ഒട്ടേറെ കേന്ദ്രങ്ങൾ സുരക്ഷാ മേഖലയിൽപ്പെട്ടതിനാൽ വിലക്ക് 2 കിലോമീറ്ററാക്കിയതോടെ നഗരത്തിലെ മിക്ക ഇടങ്ങളിലും ഇനി ഡ്രോൺ ഉപയോഗിക്കാൻ കഴിയാതെ വരും. സംസ്ഥാനത്ത് 82 സുരക്ഷാ, തന്ത്രപ്രധാന കേന്ദ്രങ്ങളാണുള്ളത്.

2 കിലോമീറ്ററിനുള്ളിൽ വിലക്കുള്ള കേന്ദ്രങ്ങൾ: രാജ്ഭവൻ, നിയമസഭാ മന്ദിരം, ക്ലിഫ് ഹൗസ്, കന്റോൺമെന്റ് ഹൗസ്, മന്ത്രി മന്ദിരങ്ങൾ, സെക്രട്ടേറിയറ്റ്, തുമ്പ വിഎസ്എസ്‌സി, വട്ടിയൂർക്കാവ് ഐഎസ്ആർഒ യൂണിറ്റ്, ആക്കുളം വ്യോമസേന കമാൻഡ്, റിസർവ് ബാങ്ക് മേഖലാ ഓഫിസ്, ടെക്നോപാർക്ക്, മുക്കുന്നിമല റ‍ഡാർ സ്റ്റേഷൻ, പാങ്ങോട് കരസേനാ ക്യാംപ്, ജഗതി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, പൊലീസ് ആസ്ഥാനം, വലിയമല ഐഎസ്ആർഒ കേന്ദ്രം, തെന്മല കല്ലട ജലസേചന പദ്ധതി, പാരിപ്പള്ളി എൽപിജി ബോട്‌ലിങ് പ്ലാന്റ്, വിവിധ തുറമുഖങ്ങൾ, പുതുവൈപ്പ് എൽഎൻജി, വിവിധ വൈദ്യുതി പദ്ധതികൾ, ശബരിമല, അണക്കെട്ടുകൾ, ബിപിസിഎൽ കൊച്ചിൻ റിഫൈനറി, അമ്പലമുകൾ എഫ്എസിടി, ഇരുമ്പനം ബിപിസിഎൽ സംഭരണ കേന്ദ്രം, ഹൈക്കോടതി, കൊച്ചി നാവിക കമാൻഡ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ, ആലുവ നാവിക ഡിപ്പോ, ഗുരുവായൂർ ക്ഷേത്രം, വിയ്യൂർ സെൻട്രൽ ജയിൽ, നല്ലളം ഡീസൽ പവർ പ്ലാന്റ്, ഏഴിമല നാവിക അക്കാദമി. 500 മീറ്ററിനുള്ളിൽ വിലക്കുള്ള കേന്ദ്രങ്ങൾ: തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡ്, കൊല്ലം വള്ളിക്കാവ് മാതാ അമൃതാന്ദമയീ മഠം.

English Summary: Drone ban extended for two kilometres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com