ADVERTISEMENT

ചടയമംഗലം(കൊല്ലം) ∙   ഭർതൃഗൃഹത്തിൽ  യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അക്കോണം പ്ലാവിള പുത്തൻവീട്ടിൽ ഹരി ആർ.കൃഷ്ണൻ (കിഷോർ– 30) ആണു പിടിയിലായത്. വിദേശത്തായിരുന്ന ഇയാൾ നാട്ടിലെത്തിയ  ദിവസമാണു ഭാര്യ അടൂർ പഴകുളം വൈഷ്ണവത്തിൽ  ലക്ഷ്മി എം. പിള്ള (25)യെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 

ഹരിയിൽ നിന്നു മാനസിക പീഡനം ഏറ്റിരുന്നതായി ആത്മഹത്യാ കുറിപ്പിൽ കണ്ടെത്തിയിരുന്നു. എൻജിനീയറിങ് ബിരുദധാരിയായ ലക്ഷ്മി പരേതനായ മോഹനൻ പിള്ളയുടെയും രമയുടെയും മകളാണ്. താൻ വീട്ടിലെത്തിയപ്പോൾ ലക്ഷ്മി മുറിയുടെ വാതിൽ തുറന്നില്ലെന്നും അടൂരിൽ നിന്ന് അമ്മ രമയെ വിളിച്ചു വരുത്തിയെന്നുമാണു ഹരി പൊലീസിനോടു പറഞ്ഞത്. എന്നാൽ, താൻ എത്തിയപ്പോൾ ഹരിയും ബന്ധുക്കളും മുറി തള്ളിത്തുറക്കുകയായിരുന്നെന്നും മറ്റു ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം മാറ്റിയാൽ മതിയെന്നു പറഞ്ഞത് അവർ അനുസരിച്ചില്ലെന്നും രമ മൊഴി നൽകി. ആത്മഹത്യാ പ്രേരണയ്ക്കാണു കേസ്. 

 

English Summary: Husband arrested for killing wife in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com