ആര്യാടൻ മുഹമ്മദിന് നാട് വിടചൊല്ലി
Mail This Article
നിലമ്പൂർ ∙ നിലപാടുകളിലെ കൃത്യതയും ഭരണമികവിന്റെ കയ്യടക്കവുമായി കേരള രാഷ്ട്രീയത്തിൽ സ്വന്തം മുദ്ര പതിപ്പിച്ച ജനകീയ നേതാവിനു നാടിന്റെ യാത്രാമൊഴി. അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ ഭൗതികദേഹം മുക്കട്ട ചന്തക്കുന്ന് വലിയ ജുമുഅത്ത് പള്ളി കബർസ്ഥാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുൾപ്പെടെ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു കബറടക്കച്ചടങ്ങുകൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, വി.അബ്ദുറഹ്മാൻ, കലക്ടർ വി.ആർ.പ്രേംകുമാർ, എംഎൽഎമാർ, നേതാക്കൾ എന്നിവർ അന്ത്യാഭിവാദ്യമർപ്പിക്കാനെത്തി. സ്പീക്കർ എ.എൻ.ഷംസീർ പിന്നീട് വസതി സന്ദർശിച്ച് കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. ഞായറാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Content Highlight: Aryadan Muhammed