ADVERTISEMENT

1953 : പരേതനായ കോടിയേരി മൊട്ടമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16ന് ജനനം. 

1970 : സജീവ സിപിഎം പ്രവർത്തകൻ. 

1973 : ഇരുപതാം വയസ്സിൽ എസ്‌എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി (73– 80) 

1977 : അടിയന്തരാവസ്‌ഥാകാലത്തു മിസ തടവുകാരനായി ഒന്നര വർഷം ജയിൽ ശിക്ഷയനുഭവിച്ചു. 

1982 : തലശ്ശേരിയിൽ ആർഎസ്‌പി എസിലെ കെ.സി.നന്ദനനെ 17,100 വോട്ടിനു തോൽപ്പിച്ച് നിയമസഭയിലെത്തി

1987 : കെ.സുധാകരനെ (കോൺഗ്രസ്) 5368 വോട്ടിനു പരാജയപ്പെടുത്തി വീണ്ടും തലശ്ശേരിയുടെ പ്രതിനിധിയായി 

1990 : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

1995 : സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം 

1996 : കോടതികളെയും ന്യായാധിപന്മാരെയും അവഹേളിച്ചു പ്രസംഗിച്ചെന്ന പേരിൽ കോടതിയലക്ഷ്യത്തിന് പിഴശിക്ഷ 

2001 : തലശ്ശേരിയിൽ നിന്നു മൂന്നാമതും നിയമസഭയിലേക്ക്. കോൺഗ്രസിന്റെ സജീവ് മാറോളിയെ 7043 വോട്ടിന് പരാജയപ്പെടുത്തി. പ്രതിപക്ഷ ഉപനേതാവ് 

2002 : സി പി എം കേന്ദ്രകമ്മറ്റിയംഗം

2005 : പാർട്ടി തീരുമാനിച്ചാൽ പൊലീസ് സ്റ്റേഷനു മുൻപിലും ബോംബ് ഉണ്ടാക്കുമെന്ന പ്രസംഗം വിവാദമായി 

2006 : രാജ്‌മോഹൻ ഉണ്ണിത്താനെ (കോൺഗ്രസ്) 10,055 വോട്ടിനു പരാജയപ്പെടുത്തി നിയമസഭാംഗമായി. ആഭ്യന്തര മന്ത്രി 

2007 : മന്ത്രി കോടിയേരിയും കുടുംബവും കാടാമ്പുഴ ക്ഷേത്രത്തിൽ പൂമൂടൽ വഴിപാട് നടത്തിയെന്ന് വിവാദം 

2008 : സിപിഎം പൊളിറ്റ്ബ്യൂറോ അംഗം. 

2011 : റിജിൽ മാക്കുറ്റിയെ പരാജയപ്പെടുത്തി വീണ്ടും തലശ്ശേരിയിൽ നിന്നു നിയമസഭയിലേക്ക്. പ്രതിപക്ഷ ഉപനേതാവ് 

2015 : ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

2016 : ആക്രമിക്കാൻ വരുന്നവരോടു കണക്കുതീർക്കണമെന്ന് ആഹ്വാനം ചെയ്ത പ്രസംഗം വൻവിവാദമായി 

2018 : തൃശൂർ സമ്മേളനത്തിൽ വീണ്ടും സംസ്ഥാന സെക്രട്ടറി 

2019 : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ബന്ധത്തിൽ 8 വയസ്സുള്ള മകനുണ്ടെന്നും ആരോപിച്ച് മൂത്തമകൻ ബിനോയിക്കെതിരെ ബിഹാർ സ്വദേശിയായ യുവതി മുംബൈ അന്ധേരിയിലെ ഓഷിവാര പൊലീസിൽ പരാതി നൽകി 

2019 : അർബുദ രോഗബാധ തിരിച്ചറിയുന്നു. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് 

2020 : ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് ജയിലിലായി. 

2020: നവംബർ 13 ന് ചികിത്സാർഥം സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയിൽ പ്രവേശിച്ചു

2021: ഡിസംബറിൽ വീണ്ടും സെക്രട്ടറി സ്ഥാനത്തു തിരിച്ചെത്തി.

2022 : മാർച്ച് ആദ്യം എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി

2022 : ഏപ്രിലിൽ വിദഗ്ധ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. തിരിച്ചെത്തിയശേഷം തലസ്ഥാനത്ത് ചികിത്സ തുടർന്നു. ഓഗസ്റ്റിൽ സെക്രട്ടറിപദം ഒഴിഞ്ഞു. ആരോഗ്യനില മോശമായതോടെ ഓഗസ്റ്റിൽ ചികിത്സയ്ക്ക് ചെന്നൈയിലേക്ക്.   

Content Highlights: Kodiyeri Balakrishnan, Remembering Kodiyeri Balakrishnan, Communist Party of India Marxist CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com