ഒരു കോടിയുടെ ലഹരി മരുന്നുമായി 2 യുവാക്കൾ പിടിയിൽ
Mail This Article
×
കൊച്ചി∙ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിമരുന്നു വേട്ട. ഒരു കോടി രൂപ വിലവരുന്ന രണ്ടര കിലോഗ്രാമിലധികം ലഹരി മരുന്നുമായി 2 യുവാക്കൾ നോർത്ത് പൊലീസിന്റെ പിടിയിൽ.
ഒട്ടേറെ ലഹരിക്കേസുകളിൽ പ്രതികളായ പനങ്ങാട് മാടവന കീരുപറമ്പ് വീട്ടിൽ അൻസിൽ (21), നെട്ടൂർ പാറയിൽ വീട്ടിൽ സുജിൽ (23) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഉത്തരേന്ത്യക്കാരനിൽ നിന്നാണു ലഹരിമരുന്നു വാങ്ങിയതെന്നു പ്രതികൾ പൊലീസിനോടു സമ്മതിച്ചു. ട്രെയിൻ മാർഗമാണ് ഇവർ 2.66 കിലോഗ്രാം ലഹരിമരുന്ന് എത്തിച്ചത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
English Summary: Two youths arrested with Drugs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.