മനോരമയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; 69 പേർ ഗുരുക്കന്മാരായി
Mail This Article
വിജയദശമി ദിനത്തിൽ മലയാള മനോരമ ഒരുക്കിയ വിദ്യാരംഭച്ചടങ്ങുകളിൽ നാലായിരത്തിഎഴുനൂറോളം കുരുന്നുകൾ ആദ്യാക്ഷരമെഴുതി. കേരളത്തിലെ 11 യൂണിറ്റുകളിലും കേരളത്തിനു പുറത്തു ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലുമായിരുന്നു ചടങ്ങ്. സമൂഹത്തിന്റെ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 69 പേർ ഗുരുക്കന്മാരായി. അക്ഷരമധുരത്തിനൊപ്പം കൈനിറയെ സമ്മാനങ്ങളുമായാണു കുട്ടികൾ മടങ്ങിയത്.
മനോരമയിൽ ഗുരുശ്രേഷ്ഠരായി 69 പേർ
മലയാള മനോരമയുടെ വിവിധ യൂണിറ്റുകളിലെ വിദ്യാരംഭച്ചടങ്ങിൽ ആദ്യാക്ഷരമെഴുതിച്ചത് പ്രമുഖ കലാകാരന്മാരും എഴുത്തുകാരും വിദ്യാഭ്യാസ വിദഗ്ധരും ആധ്യാത്മിക രംഗത്തുള്ളവരും ഉദ്യോഗസ്ഥ പ്രമുഖരുമായ 69 പേർ. 2002 ൽ മനോരമ പാലക്കാട് യൂണിറ്റിലെ വിദ്യാരംഭത്തിൽ ആദ്യാക്ഷരം എഴുതിയ ബി.കാവ്യയാണ് കോട്ടയത്ത് ഉദ്ഘാടനച്ചടങ്ങിൽ ദീപം കൈമാറിയത്. മനോരമ പത്രാധിപ സമിതിയിലെ പുതിയ അംഗമാണ് കാവ്യ.
വിവിധ യൂണിറ്റുകളിൽ ഗുരുക്കന്മാരായത് ഇവർ:
കോട്ടയം: ഡോ. സിറിയക് തോമസ്, ഡോ. ജാൻസി ജയിംസ്, ഡോ. കെ.എൻ.രാഘവൻ, റോസ്മേരി, ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. ഷീന ഷുക്കൂർ, നാരായണ ഭട്ടതിരി, ജയിംസ് ജോസഫ്
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ, ഡോ. ജോർജ് ഓണക്കൂർ, ടി.പി.ശ്രീനിവാസൻ, ജേക്കബ് പുന്നൂസ്, സൂര്യ കൃഷ്ണമൂർത്തി
കൊല്ലം: നീലമന വി.ആർ.നമ്പൂതിരി, ഡോ. എ.അജയഘോഷ്, ഡോ. ബി.പത്മകുമാർ, പ്രഫ. പി.ഒ.ജെ.ലബ്ബ, ചവറ കെ.എസ്.പിള്ള
ആലപ്പുഴ: ജി.വേണുഗോപാൽ, വയലാർ ശരത്ചന്ദ്രവർമ, ഡോ. ടി.കെ.സുമ, ഡോ. പി.എം.മുബാറക് പാഷ
പത്തനംതിട്ട : ഡോ. അലക്സാണ്ടർ ജേക്കബ്, ബ്ലസി, ബെന്യാമിൻ, ഡോ. കെ.എസ്.രവികുമാർ, പി.എൻ.സുരേഷ്
കൊച്ചി : പ്രഫ. എം.കെ.സാനു, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട്, ഡോ. ശ്രീവത്സൻ ജെ.മേനോൻ, പി.വിജയൻ, ഡോ. എം.ബീന, ഡോ. സച്ചിദാനന്ദ കമ്മത്ത്, സിപ്പി പള്ളിപ്പുറം
തൃശൂർ: കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, പ്രഫ. പി.വി.കൃഷ്ണൻ നായർ, പ്രഫ. പി.ഭാനുമതി,
പ്രഫ. എം.ഡി.രത്നമ്മ
പാലക്കാട് : ജസ്റ്റിസ് എം.എൻ.കൃഷ്ണൻ, കല്ലൂർ രാമൻകുട്ടി മാരാർ, ഡോ. സി.പി.ചിത്ര, ആഷാ മേനോൻ, ഡോ. കെ.ജി.രവീന്ദ്രൻ, ടി.ഡി.രാമകൃഷ്ണൻ
മലപ്പുറം: ഇ.െക.ഗോവിന്ദ വർമ രാജ, ടി.ബി.വേണുഗോപാലപ്പണിക്കർ, ഡോ. കെ.മുരളീധരൻ, ശ്രീഹരി ഗിരീഷ് നമ്പൂതിരി.
കോഴിക്കോട്: ഡോ. ബീന ഫിലിപ്, ഡോ. ജെ.പ്രസാദ്, കൽപറ്റ നാരായണൻ, എൻ.പി.ഹാഫിസ് മുഹമ്മദ്, പി.പി.ശ്രീധരനുണ്ണി
കണ്ണൂർ: ടി.പത്മനാഭൻ, എം.മുകുന്ദൻ, സി.വി.ബാലകൃഷ്ണൻ
ഡൽഹി: വിജയ് കെ.നമ്പ്യാർ, ജസ്റ്റിസ് ആശ മേനോൻ
മുംബൈ: ആനന്ദ് നീലകണ്ഠൻ, ജി.വി.ശ്രീകുമാർ.
ബെംഗളൂരു: എ.വി.എസ്.നമ്പൂതിരി, ശ്രീദേവി ഉണ്ണി.
ചെന്നൈ: ശരത്, ഗോപിക വർമ
ദുബായ്: ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ആസാദ് മൂപ്പൻ, ജോസ് പനച്ചിപ്പുറം
English Summary: Vidyarambham, Manorama