ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ആകെയുള്ള 2,72,24,773 വോട്ടർമാരിൽ 1,01,24,187 പേർ വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിച്ചു. ആലപ്പുഴ, വയനാട്, കൊല്ലം ജില്ലകളിൽ പകുതിയിലധികം വോട്ടർമാരും ദൗത്യത്തിൽ പങ്കാളികളായി. ബാക്കിയുള്ള വോട്ടർമാരും വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം.കൗൾ അഭ്യർഥിച്ചു. 

ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കൽ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.nvsp.in വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്‌ലൈൻ ആപ് വഴിയോ ഫോം 6ബി പൂരിപ്പിച്ച് ആധാർ ലിങ്ക് ചെയ്യാം. ബിഎൽഒമാരുടെ സേവനവും പ്രയോജനപ്പെടുത്താം. കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും ഹെൽപ് ഡെസ്ക്കുകളും പ്രവർത്തിക്കുന്നുണ്ട്.

10 വർഷം മുൻപ് എടുത്ത ആധാർ പുതുക്കണം

ന്യൂഡൽഹി∙ 10 വർഷം മുൻപ് ആധാർ എടുത്തവർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ആധാർ അതോറിറ്റി. ഇക്കാലമത്രയും വിവരങ്ങൾ പുതുക്കാത്തവരാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. വ്യക്തിഗത, ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാം. ഓൺലൈനായും ആധാർ എൻറോൾമെന്റ് സെന്ററുകൾ വഴിയും വിവരങ്ങൾ പുതുക്കാം. ഓൺലൈനായി ചെയ്യാൻ: myaadhaar.uidai.gov.in

Content Highlight: Aadhaar Voter ID Linking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com