ADVERTISEMENT

ന്യൂഡൽഹി ∙ എസ്എൻസി ലാവ്‍ലിൻ കേസും സ്വർണക്കടത്തു കേസിലെ തുടർവിചാരണ കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന ഹർജിയും നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും. 2018 ജനുവരിയിൽ നോട്ടിസ് അയച്ച ശേഷം ലാവ്‍ലിൻ കേസ് ഇതുവരെ 32 തവണ മാറ്റി. സ്വർണക്കടത്തു കേസിൽ ഇഡിയുടെ ഹർജിയിൽ കക്ഷി ചേർക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. കേസ് നാളെ തീർപ്പാക്കിയേക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്. 

English Summary: Supreme Court may tomorrow consider diplomatic baggage gold smuggling and SNC Lavalin cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com