ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിലെ ക്ലറിക്കൽ തസ്തികകളിൽ പ്രബേഷൻ കാലാവധി പൂർത്തിയാക്കണമെങ്കിൽ ഇനി മിനിറ്റിൽ 15 മലയാളം വാക്കും 20 ഇംഗ്ലിഷ് വാക്കും കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യാൻ കഴിയണമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. അസിസ്റ്റന്റ്, ക്ലാർക്ക്, ഇവയ്ക്കു സമാനമായ തസ്തികകൾ എന്നിവയിൽപ്പെട്ടവർക്കാണ് ഇൗ വ്യവസ്ഥ ബാധകം. കെജിടിഇ ടൈപ്പ് റൈറ്റിങ് ലോവർ കോഴ്സ് പാസായവർക്ക് ഇൗ നിബന്ധന ബാധകമല്ല.

പ്രബേഷൻ കാലാവധി പൂർത്തിയാക്കിയതായി നിയമന അധികാരികൾ തീരുമാനിക്കുംമുൻപ് ജീവനക്കാർക്കു വേഗത്തിൽ ടൈപ്പ് ചെയ്യാൻ കഴിയുന്നുണ്ടോ എന്നു പരിശോധിക്കണം. പരിഷ്കാരം നടപ്പാക്കുന്നതിനായി സ്പെഷൽ റൂൾസിൽ ഭേദഗതി വരുത്തും. ടൈപ്പിങ്ങിലെ വേഗം ഉറപ്പാക്കാൻ പിഎസ്‌സിയുമായി ആലോചിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സിലബസും പരീക്ഷാ ഷെഡ്യൂളും തയാറാക്കും. 

English Summary: Type speed test for clerk probation declaration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com