ADVERTISEMENT

കോഴിക്കോട് ∙  മാതൃഭൂമി മാനേജിങ് ഡയറക്ടറും മന്ത്രിയും എഴുത്തുകാരനുമായിരുന്ന പരേതനായ എം.പി.വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാർ (82) അന്തരിച്ചു. മാതൃഭൂമി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്. മഹാരാഷ്ട്രയിലെ ബെൽഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി 1958ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായത്.

പതിനാലാം വയസ്സിൽ വിവാഹനിശ്ചയവും പതിനെട്ടാം വയസ്സിൽ വിവാഹവും നടന്നു. ലോകം മുഴുവൻ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം ഉഷയും ഒപ്പമുണ്ടായിരുന്നു. മക്കൾ: എം.വി.ശ്രേയാംസ് കുമാർ (മാനേജിങ് ഡയറക്ടർ മാതൃഭൂമി), എം.വി.ആശ, എം.വി. നിഷ, എം.വി.ജയലക്ഷ്മി. മരുമക്കൾ: എം.ഡി.ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാർ, ദീപക് ബാലകൃഷ്ണൻ (ബെംഗളൂരൂ). ചാലപ്പുറത്തെ വീട്ടിലെ പൊതുദർശനത്തിനുശേഷം രാത്രി എട്ടോടെ കൽപറ്റയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്നു മൂന്നുമണിക്ക് പുളിയാർമലയിലെ വീട്ടുവളപ്പിൽ.

English Summary: Mathrubhumi Director Usha Veerendrakumar passed away 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com