ആന ചവിട്ടിക്കൊന്ന കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി
Mail This Article
×
രാജകുമാരി ∙ പൂപ്പാറ തലക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്വാമിവേലിന്റെ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂരിലെ കുടുംബവീട്ടിൽ സംസ്കരിച്ചു. സ്വാമിവേലിന്റെ കുടുംബത്തിനുള്ള ധനസഹായമായ 5 ലക്ഷം രൂപ ദേവികുളം റേഞ്ച് ഓഫിസർ പി.വി.വെജി, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് എന്നിവർ ചേർന്ന് സ്വാമിവേലിന്റെ ഭാര്യ പാർവതിക്കു കൈമാറി.
തലക്കുളം പന്ത്രണ്ടേക്കറിന് സമീപമുളള ഏലത്തോട്ടത്തിലേക്ക് ജോലിക്ക് പോകുന്നതിനിടയിൽ തിങ്കൾ രാവിലെയാണു സ്വാമിവേലിനെ കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റു വീണ സ്വാമിവേൽ തൽക്ഷണം മരിച്ചു. 5 പെൺമക്കളുള്ള കുടുംബത്തിന്റെ ആശ്രമായിരുന്നു സ്വാമിവേൽ.
English Summary : Compensation was given to family of farmer who died in Elephant Attack
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.